App Logo

No.1 PSC Learning App

1M+ Downloads

പ്രാഗ് യാഥാസ്ഥിത സദാചാര തലത്തിന്റെ സവിശേഷതകൾ തിരഞ്ഞെടുക്കുക ?

  1. സമൂഹവുമായി ഇടപെടുന്നതിന് മുൻപുള്ള ഘട്ടം
  2. അഹം കേന്ദ്രീകൃതം 
  3. സമൂഹവുമായി ഇടപെടുന്നു.
  4. സദാചാര മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു വിലയിരുത്തുന്നു

    Aഒന്നും രണ്ടും

    Bഎല്ലാം

    Cരണ്ടും മൂന്നും

    Dമൂന്നും നാലും

    Answer:

    A. ഒന്നും രണ്ടും

    Read Explanation:

    കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങൾ

    • സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും  കോള്‍ബര്‍ഗ് തിരിച്ചു.
    • ഇത്തരത്തിൽ 6 ഘട്ടങ്ങളിലൂടെ ഒരു വ്യക്തി കടന്നുപോകുമ്പോഴാണ് സാൻമാർഗിക വികസനം സാധ്യമാകുന്നത് എന്നാണ് കോൾബർഗ് നിർദ്ദേശിക്കുന്നത്.

    1. പ്രാഗ് യാഥാസ്ഥിത സദാചാര തലം (Preconventional morality stage)

    • ശിക്ഷയും അനുസരണയും
    • പ്രായോഗികമായ ആപേക്ഷികത്വം

    2. യാഥാസ്ഥിത സദാചാരതലം (Conventional morality stage)

    • അന്തർ വൈയക്തിക സമന്വയം
    • സാമൂഹിക സുസ്ഥിതി പാലനം

    3. യാഥാസ്ഥിതാനന്തര സദാചാര തലം (Post conventional morality stage)

    • സാമൂഹിക വ്യവസ്ഥ, നിയമപരം
    • സാർവ്വജനീന സദാചാര തത്വം

    1. പ്രാഗ് യാഥാസ്ഥിത സദാചാര തലം 

    • സമൂഹവുമായി ഇടപെടുന്നതിന് മുൻപുള്ള ഘട്ടം 
    • കീഴ്വഴക്കങ്ങളും ആചാര്യമര്യാദകളും കുട്ടിക്ക് പ്രശ്നമല്ല 
    • അഹം കേന്ദ്രീകൃതം 
    • ഭൗതിക സുഖം 

    2. യാഥാസ്ഥിത സദാചാരതലം 

    • സമൂഹവുമായി ഇടപെടുന്നു.
    • സമൂഹത്തിലെ ആചാരങ്ങൾ ബാധകം.
    • മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പ്രവർത്തികൾ ആണ് സൽപ്രവർത്തികൾ എന്ന് കരുതുന്നു.
    • കുടുംബവും സമൂഹവും ഉണ്ടാക്കുന്ന നിയമങ്ങളോട് പ്രതിബദ്ധത ഉണ്ടാകുന്നു.

    3. യാഥാസ്ഥിതാനന്തര സദാചാര തലം

    • സദാചാര മൂല്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു വിലയിരുത്തുന്നു
    • നിയമങ്ങൾക്ക് അതീതമായ സ്വതന്ത്ര കാഴ്ചപ്പാട്
    • മനസ്സാക്ഷിയുടെ സ്വാധീനം

    Related Questions:

    Kohlberg proposed a stage theory of:
    'അളക്കാവുന്ന മാറ്റം' (Quantitative change) എന്നത് താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
    Reciprocal teaching and co-operative learning are based on the educational ideas of:
    During which stage of prenatal development does organ formation primarily occur?
    താഴെ പറയുന്നവയിൽ ഏത് ഘട്ടത്തിൻ്റെ പ്രായമാണ് രണ്ടാമത്തെ ആഴ്ചയുടെ അവസാനം മുതൽ 10 ആഴ്ച വരെയിൽ ഉൾപ്പെടുന്നത് ?